അടിച്ചു മോളേ..!! ദുബായ് റാഫിളില്‍ മലയാളി യുവനടിക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം..!!

  • By: അനാമിക
Subscribe to Oneindia Malayalam

ദുബായ്: അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് ചില വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അന്നത്തെ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഭാഗ്യം വരും എന്നതാണ് അതില്‍ പ്രധാനം. ഈ വിശ്വാസം അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുകയാണ് പ്രശസ്ത മലയാളി നടി ഐമ സെബാസ്റ്റ്യന്റെ കാര്യത്തില്‍. എങ്ങനെയെന്നല്ലേ..

Read Also: നിര്‍ഭയയുടെ വയറ്റിലേക്ക് ഇരുമ്പ്ദണ്ഡ് കയറ്റിയ ആ കുട്ടിക്കുറ്റവാളി...!! കേരളത്തിനടുത്തുണ്ട്...!!

Read Also: പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!

അക്ഷയ തൃതീയയിൽ സ്വർണം വാങ്ങിയാൽ

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഭാഗ്യം വരുമെന്ന് മലയാളികളുടെ വിശ്വാസം ആവോളം ചൂഷണം ചെയ്യാറുണ്ട് സ്വര്‍ണക്കച്ചവടക്കാര്‍. പ്രത്യേക ഓഫറുകളും സമ്മാന പദ്ധതികളുമൊക്കെയായി കച്ചവടം പൊടി പൊടിക്കും.

ഐമയ്ക്ക് ഭാഗ്യസമ്മാനം

ഇത്തരത്തില്‍ അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രശസ്ത ജുവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് ഐമയെ ആണ്. അരക്കിലോ സ്വര്‍ണമാണ് ഐമയ്ക്ക് ലഭിച്ചത്.

അരക്കിലോ സ്വർണം

മലബാര്‍ ഗോള്‍ഡിന്റെ ഷാര്‍ജ ശാഖയില്‍ നിന്ന് അക്ഷയ തൃതീയ ദിനത്തില്‍ ഐമ സ്വര്‍ണം വാങ്ങിയിരുന്നു. അന്ന് ലഭിച്ച സ്വര്‍ണ്ണക്കൂപ്പണ്‍ വഴിയാണ് അമ്പരപ്പിക്കുന്ന സമ്മാനം ഈ യുവതാരത്തെ തേടിയെത്തിയത്.

ആയിരക്കണക്കിന് കൂപ്പണുകൾ

മലബാര്‍ ഗോള്‍ഡിലും ഡയമണ്ട് റാഫിളിലും നിക്ഷേപിക്കപ്പെട്ട് ആയിരക്കണക്കിന് കൂപ്പണുകളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. 086330 എന്ന റാഫിള്‍ കൂപ്പണ്‍ നമ്പരിനാണ് അരക്കിലോ സ്വര്‍ണം അടിച്ചത്.

അക്ഷയ തൃതീയ ക്യാംപെയ്‌ൻ

ഏപ്രില്‍ 19 മുതല്‍ മെയ് 6 വരെ നടന്ന അക്ഷയ തൃതീയ ക്യാംപെയ്‌ന്റെ ഭാഗമായി മുപ്പത് കിലോഗ്രാമോളം സ്വര്‍ണ്ണമാണ് സമ്മാനമായി ഏര്‍പ്പെടുത്തിയിരുന്നത്. ആയിരക്കണക്കിന് പേരാണ് ഏപ്രില്‍ 28ന് സ്വര്‍ണം വാങ്ങിയത്.

തിളങ്ങിയ യുവനടി

ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതരാണ് നറുക്കെടുപ്പ് നടത്തിയത്. ദുബായില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ് ഐമ. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിർക്കുമ്പോള്‍, നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെയാണ് ഐമ ശ്രദ്ധേയയാവുന്നത്.

English summary
Malayalam Actress Aima Sebastian won Huge prize in Dubai
Please Wait while comments are loading...