സൗദിയില്‍ അശ്ലീലം കണ്ട മലയാളി പോലീസ് പിടിയില്‍... ഇന്ത്യയിലായാലോ!!!
റിയാദ്: ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ പൂര്‍ണമായി നിരോധിയ്ക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. അത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാര്‍ അതുപോലെ തന്നെ സ്വീകരിച്ചിരിയ്ക്കുന്നു.
എന്നാല്‍ ശരിയത്ത് നിയമ അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്ന സൗദി അറേബ്യയിലെ സ്ഥിതി എന്താണ്. ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടതിന് ഒരു മലയാളി യുവാവാണ് ഇപ്പോള്‍ ദമ്മാമില്‍ അറസ്റ്റിലായിരിയ്ക്കുന്നത്.
ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിച്ചതിനെരെ ശബ്ദമുയര്‍ത്തിയ പലരും സോഷ്യല്‍ മീഡിയയില്‍ സൗദിയുടെ നടപടിയെ പ്രശംസിയ്ക്കുന്നുണ്ട്. ഇതെങ്ങനെയാണ് സംഭവിയ്ക്കുന്നത്...?

പിടിയിലായത്
കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടതിന് ദമ്മാമില്‍ അറസ്റ്റിലായത്.

കണ്ടത് മാത്രമല്ല പ്രശ്നം
ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടത് മാത്രമല്ല പ്രശ്നമായത്. ഇയാള്‍ ചില വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു.

സൗദിയിലെ നിയമം
അശ്ലീല വെബ്സൈറ്റുകള്‍ക്ക് കര്‍ശന വിലക്കുള്ള രാജ്യമാണ് സൗദി അറേബ്യ.

നിയമം ലംഘിയ്ക്കുന്നതെങ്ങനെ
അശ്ലീല സൈറ്റുകള്‍ക്ക് നിരോധനമുണ്ടെങ്കിലും പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്നവര്‍ ഒരുപാടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

താമസ സ്ഥലത്ത്
താമസ സ്ഥലത്ത് എടുത്ത ഇന്റര്‍നെറ്റ് കണക്ഷന് വഴിയാണ് പിടിയിലായ ചെറുപ്പക്കാരന് അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്ശിച്ചിരുന്നതത്രെ.

നിരീക്ഷണത്തില്‍
സൗദി സൈബര്‍ സെല്‍ ഏറെ നാളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഹാജരാക്കാന്‍ സ്പോണ്‍സറോട് ആവശ്യപ്പെടുകയായിരുന്നു.

ചതിപറ്റിയതോ?
എന്നാല്‍ പിടിയിലായ യുവാവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ഇന്റര്‍നെറ്റ് കണക്ഷന് തന്റെ പേരിലാണെങ്കിലും റൂമില്‍ മറ്റ് നാല് പേര്‍കൂടി താമസിയ്ക്കുന്നുണ്ട്. അവരാകാം അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications