കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വിവാഹത്തിന് 1മാസം ബാക്കി നില്‍ക്കെ മലയാളി ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: വിവാഹത്തിന് ഒരു മാസം ബാക്കി നില്‍ക്കെ മലായാളി യുവാവ് ദുബായില്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശി രൂപേഷ് (32) ആണ് ദെയ്‌റയിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . മെക്കാനിക്കായിരുന്നു രൂപേഷ്. അടുത്തമാസം രൂപേഷിന്റെ വിവാഹം നിശ്ചയിച്ചു.

രൂപേഷിന്റെ മരണം വിശ്വസിയ്ക്കാനാവാതെ കഴിയുകയാണ ്ദുബായിലെ സുഹൃത്തുക്കളും നാട്ടിലുള്ള ബന്ധുക്കളും. മരണത്തിന് മുന്‍പ് രൂപേഷ് മൊബൈല്‍ നനമ്പര്‍ മാറ്റിയിരുന്നു. അതിനാല്‍ തന്നെ നാട്ടിലെ ബന്ധുക്കള്‍ക്ക് രൂപേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല .

Dubai

സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോഴാണ് രൂപേഷിന്റെ വിവാഹം നിശ്ചയിച്ചത് . സെപ്റ്റംബറിലോ ഒക്ടോബറിലോ വീണ്ടും അവധിയ്ക്ക് എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ രൂപേഷ് നാട്ടിലെത്താന്‍ വൈകുകയായിരുന്നു. തുടര്‍ന്നാണ് അടുത്ത മാസം വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.

നാട്ടിലെത്താന്‍ വൈകുന്നതിന്റെ കാരണം രൂപേഷ് ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി രൂപേഷ് എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു . രൂപേഷ് ജോലിചെയ്തിരുന്ന കമ്പനി അധികൃതരും മരണവാര്‍ത്ത സ്ഥിരീകരിച്ചു.

English summary
An Indian mechanic was found dead in a hotel room in Deira, even as his family back home was making arrangements for his wedding next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X