കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയുടെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിക്കാന്‍ മലയാളി കമ്പനികളും തയ്യാറെടുക്കുന്നു

Google Oneindia Malayalam News

ദുബായ്: അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന ദുബായിയുടെ പുതിയ നിക്ഷേപ സാധ്യതകളില്‍ വന്‍ നിക്ഷേപം നടത്താന്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളും തയ്യാറെടുക്കുന്നു. മികച്ച ഭരണ കര്‍ത്താക്കളുടെ ഭരണ പാരമ്പര്യം കൊണ്ട് മാത്രം വളര്‍ന്ന യുഎഇ എന്ന രാജ്യത്ത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. മലയാളി വ്യവസായിയായ സിപി അലി ബാവഹാജിയുടെ നേത്യത്തിലുള്ള ക്രസന്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ (സിഐജി) മൂന്നാമത് ഷോപ്പിങ് കോംപ്ലക്‌സ്, സി ഐ ജി സെന്‍ട്രല്‍ ഷോപ്പിങ് കോംപ്ലക്‌സ് ദുബായ് മുഹൈസിന 2ല്‍ പ്രവര്‍ത്തനമാരംഭിച്ചു. 50,000 സ്‌ക്വയര്‍ ഫീറ്റിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്.

മമ്മൂട്ടി ഒരു ദുരന്തമാണ്;രാഷ്ട്രീയ ബോധ്യമുണ്ടെന്നത് തെറ്റിധാരണ, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽമമ്മൂട്ടി ഒരു ദുരന്തമാണ്;രാഷ്ട്രീയ ബോധ്യമുണ്ടെന്നത് തെറ്റിധാരണ, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

2018ല്‍ 150 മില്യ ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ്-പ്രോപ്പര്‍ട്ടി നിക്ഷേപമാണ് വിവിധ പദ്ധതികളിലായി സി ഐ ജി ഡെവലപ്പേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ ഡോ. സി.പി അലി ബാവഹാജി ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

uae1

രാജ്യത്ത് നിലവില്‍ വന്ന വാറ്റ് സമ്പ്രദായം ഒരു വിധത്തിലും നിക്ഷേപകരെ പിന്നോട്ട് നയിക്കുന്നതല്ലെന്നും വാറ്റിലൂടെ സര്‍ക്കാറിലെത്തുന്ന പണം ഇവിടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും ബാവഹാജി വ്യക്തമാക്കി. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് എം.ഡി ഡോ.ഹുസൈനും, അല്‍ ഹിന്ദ് ട്രാവല്‍സ് എം.ഡി മുഹമ്മദ് ഹാരിസും, യുണൈറ്റഡ് ഗ്രൂപ്പും സി ഐ ജിയുടെ പുതിയ മാളിന്റെ സഹനിക്ഷേപകരാണ്. ഷോപ്പിങ് മാള്‍ പൂര്‍ണമായും വാടകയ്ക്ക് നല്‍കി കഴിഞ്ഞെന്ന് സി ഐ ജി ഡയറക്ടര്‍മാരായ സിപി ഷിഹാബും, ഫൈസലും അറിയിച്ചു.

uaecmpny

2014ലാണ് സി ഐ ജിയുടെ ആദ്യ ഷോപ്പിങ് കോംപ്ലക്‌സ് ്രപവര്‍ത്തനമാരംഭിച്ചത്. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ്രഗൂപ്പിന് വേണ്ടിയായിരുന്നു ഇത്. 2017ല്‍ ്രഗാന്റ് ഹൈപ്പര്‍ - സി ഐ ജി ഷോപ്പിങ് കോംപ്ലക്‌സ് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പ്രതിവര്‍ഷം 45% വളര്‍ച്ച സി ഐ ജി കൈവരിക്കുമെന്ന് ചെയര്‍മാന്‍ സി.പി അലി ബാവഹാജി പറഞ്ഞു. ഇപ്പോഴത്തെ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റ് അവലോകനം ചെയ്താല്‍ അത് വലിയ വളര്‍ച്ചയാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ഐ ജിയുടെ കീഴില്‍ രണ്ട് മാളുകളുടെ പണി ദുബായില്‍ പുരോഗമിക്കുകയാണ്. ജബല്‍ അലിയിലും, മുഹൈസിനയിലുമാണ് 75 മില്യ ദിര്‍ഹത്തിലേറെ മുതല്‍ മുടക്കില്‍ പുതിയ പദ്ധതികള്‍ പുരോഗമിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ പ്രോപ്പര്‍ട്ടി നിക്ഷേപ രംഗത്തെ വന്‍ കമ്പനികളില്‍ ഓന്നാവുകയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ സിപി ഷിഹാബ് അറിയിച്ചു. പദ്ധതി നിര്‍മാണം സുഗമമാക്കിയതിന് മുസ്തഫ, സുലൈമാന്‍, ഇജാസ് എന്നിവരെ ഡയറക്ടര്‍മാര്‍ അനുമോദിച്ചു.

English summary
Malayali companies also ready to move with dubai development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X