കാണാതായ മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിലെ മരുഭൂമിയിൽ; ആരുമില്ലാത്ത സ്ഥലത്ത്... ദുരൂഹത...
സൗദിയിലെ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കുഞ്ഞബ്ദുള്ളയെ രണ്ട് ദിവസമായി കാണാത്തതിനെ തുടർന്ന് സൗദി പോലീസിൽ പരാതി നൽകിയിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ കാണാതായ മലയാളി ദമ്പതികളെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജിയുടെയും ഖദീജയുടെയും മകൾ റിസ്വാന(30) എന്നിവരെയാണ് മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സൗദിയിലെ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കുഞ്ഞബ്ദുള്ളയെ രണ്ട് ദിവസമായി കാണാത്തതിനെ തുടർന്ന് സൗദി പോലീസിൽ പരാതി നൽകിയിരുന്നു. ഹൈപ്പർമാർക്കറ്റ് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് തിങ്കളാഴ്ച വൈകീട്ടാണ് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സൗദിയിൽ...
കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ മൊയ്തു-കുഞ്ഞാമി ദമ്പതികളുടെ മകനായ കുഞ്ഞബ്ദുള്ള വർഷങ്ങളായി സൗദിയിലാണ് ജോലിചെയ്യുന്നത്. നിലവിൽ ഒരു ഹൈപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

വിവാഹം...
നാദാപുരം സ്വദേശിയായ കുഞ്ഞബ്ദുള്ളയും കുനിങ്ങാട് സ്വദേശിനി റിസ്വാനയും തമ്മിൽ നാല് വർഷം മുൻപാണ് വിവാഹിതരായത്. തുടർന്ന് റിസ്വാനയും കുഞ്ഞബ്ദുള്ളയോടൊപ്പം സൗദിയിലെത്തിയിരുന്നു.

ദമ്മാമിലേക്ക്...
ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായ കുഞ്ഞബ്ദുള്ള ഭാര്യയോടൊപ്പം ദമ്മാമിലേക്ക് പോകുകയാണെന്ന് നേരത്തെ സഹപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞബ്ദുള്ള ജോലിക്കെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർക്ക് സംശയമായി.

പോലീസിൽ...
കുഞ്ഞബ്ദുള്ളയെ സംബന്ധിച്ച് ഒരു വിവരവും ലഭിക്കാതായതോടെയാണ് ഹൈപ്പർമാർക്കറ്റ് അധികൃതർ സൗദി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

അൽ അഹ്സ...
സൗദിയിലെ അൽ അഹ്സയിലെ അയൂണിൽ വിജനമായ മരുഭൂമിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. എങ്ങനെയാണ് മരിച്ചതെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ:
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications