കാറിന്റെ എസി പൊട്ടിത്തെറിച്ച് അമേരിയ്ക്കയില്‍ മലയാളി ദന്പതിമാര് മരിച്ചു
കോട്ടയം: കാറിന്റെ എസി പൊട്ടിത്തെറിച്ച് അമേരിയ്ക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി ദമ്പതിമാര്‍ മരിച്ചു. കോട്ടയം മണര്‍ക്കാട് മറ്റത്തില്‍ എംഎ കുരുവിള ( കുഞ്ഞ് 82), ഭാര്യ ലീലാമ്മ (77) എന്നിവരാണ് മരിച്ചത്. വീടിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ കാറിന്റെ എസി പൊട്ടിത്തെറിച്ച് കിടപ്പുമുറിയില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറയുകയായിരുന്നു.
ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥലത്തെത്തിയ അമേരിയ്ക്കന്‍ പൊലീസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ആഴ്ചയിലൊരിയ്ക്കല്‍ കാര്‍ ഒരു മണിയ്ക്കൂര്‍ സ്റ്റാര്ട്ടാക്കിയിടുക പതിവായിരുന്നു. അപകട ദിവസം കാര്‍ സ്റ്റാര്‍ട്ടാക്കിയ ശേഷം ഓഫാക്കാന്‍ കുരുവിള മറന്നുപോയതായി കരുതുന്നു.

കുരുവിള മറവി രോഗിയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. അമേരിയ്ക്കയില്‍ ഫിലാഡല്‍ഫിയയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എഞ്ചിനീയറായി വിരമിച്ച കുരുവിളയും നഴ്സായി വിരമിച്ച ലീലാമ്മയും നാല്‍പ്പത് വര്‍ഷമായി അമേരിയ്ക്കയിലാണ് താമസം.
ബുധനാഴ്ച രാവിലെ മൂത്തമകള്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ കുരുവിളയെ കിടപ്പുമുറിയിലും ലീലീമ്മയെ മുറിയുടെ മൂലയിലെ സെറ്റിയില്‍ ഇരിയ്ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പാണ് അമേരിയ്ക്കയില്‍ നിന്നും ഇവര്‍ നാട്ടിലെത്തിയത്. ശവസംസ്ക്കാരം അമേരിയ്ക്കയിലെ ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ശനിയാഴ്ച നടക്കും. സുജ, ലത, സജു എന്നിങ്ങനെ മൂന്ന് മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. മൂന്ന് പേരും വിവാഹിതരാണ്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications