പ്രവാസികള്‍ക്ക് ഇതിലും വലിയൊരു പണി വേറെ കിട്ടാനില്ല: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്, തട്ടിയത് കോടികള്‍
ഏത് രാജ്യത്തേയും പ്രവാസികളെ സംബന്ധിച്ച് വിമാന ടിക്കറ്റ് നിരക്ക് എന്നതും എന്നും ഒരു പ്രതിസന്ധിയാണ്. സീസണ്‍ അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വലിയ തോതിലുള്ള വർധനവായിരിക്കും ഇവർ വരുത്തുക. ഇതോടെ നാട്ടിലേക്ക് വരാനോ അല്ലെങ്കില്‍ ജോലി സ്ഥലത്തേക്ക് തിരികെ പോകാന്‍ കഴിയാതെയോ പ്രവാസികള്‍ കൂടുങ്ങും.
കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാനായി ഏത് വഴിയും പ്രവാസികള്‍ തേടും. ഇത്തരത്തിലുള്ള എളുപ്പ വഴി തേടല്‍ ചിലപ്പോഴൊക്കെ അവലിയ അപകടത്തിലേക്കായിരിക്കും എത്തിക്കു. അത്തരത്തില്‍ ഒരു അപകടത്തില്‍പ്പെട്ട കഥയാണ് നൂറിലേറെ വരുന്ന കനേഡിയന്‍ പ്രവാസികള്‍ക്ക് പറയാനുള്ളത്. വില്ലനായി മാറിയതാകട്ടെ ഒരു മലയാളിയും അദ്ദേഹത്തിന്റെ ഭാര്യയും.

കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു മലയാളി ദമ്പതിമാരുടെ തട്ടിപ്പ്. 350 ലേറെ പ്രവാസി മലയാളികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് പറഞ്ഞ 341 പേരില്‍ നിന്ന് മാത്രം 2.62 കോടി രൂപ ഇവർ തട്ടിയെടുത്തെന്നാണ് റിപ്പോർട്ട്. ഡൽഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
തട്ടിപ്പ് നടത്തിയവരിലെ ഭർത്താവ് വെളുത്തൂർ സ്വദേശിയും ഭാര്യ കൊല്ലം സ്വദേശിയുമാണ്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികളിലേക്ക് ഇതുവരെ നടന്നിട്ടില്ല. മറ്റ് ടിക്കറ്റ് ബുക്കിങ് ഏജന്‍സികളേക്കാള്‍ വലിയ തോതില്‍ ഇളവ് നല്‍കിക്കൊണ്ടായിരുന്നു ഇവരുടെ തട്ടിപ്പ്. പലപ്പോഴും മൂന്നിലൊന്ന് നിരക്ക് വരെയായിരുന്നു വാഗ്ധാനം.
ടൊറന്റോയിൽനിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കെന്ന പേരിലായിരുന്നു ഇവർ ടിക്കറ്റ് ബുക്കിങിനായി പണം വാങ്ങിയിരുന്നത്. പ്രമുഖ വിമാന സർവ്വീസുകളില്‍ രണ്ട് കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന നാലംഗ കുടുബത്തിന് രണ്ട് വശത്തേക്കുമായി 3.30 ലക്ഷം രൂപയ്ക്കായിരുന്നു ഇവർ ടിക്ക് വാഗ്ധാനം ചെയ്തത്. മറ്റുള്ളവർ 9 ലക്ഷം രൂപയ്ക്ക് ടിക്കറ്റ് നല്‍കുന്ന സാഹചര്യത്തിലായിരുന്നു ഇവർ ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വാഗ്ധാനം ചെയ്തത്.
ആദ്യം ഇവരെ സമീപിച്ച പ്രവാസികളില്‍ ചിലർക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ അതൊരു ചൂണ്ടയായിരുന്നു. കൂടുതല്‍ പേരെ തങ്ങളുടെ അരികിലേക്ക് എത്തിക്കാനായിരുന്നു തുടക്കത്തില്‍ കുറഞ്ഞ നിരക്കില്‍ പണം നല്‍കിയത്. മലയാളികളായ സുഹൃത്തുക്കളില്‍ നിന്നും വിവരം അറിഞ്ഞ ഇതര സംസ്ഥാനക്കാരും ടിക്കറ്റിനായി പണം നല്‍കുകയായിരുന്നു.
പണം അടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പലർക്കും ടിക്കറ്റ് ലഭിച്ചില്ല. പണം മടക്കി നല്‍കാമെന്നായിരുന്നു വാഗ്ധാനമെങ്കിലും തട്ടിപ്പ് നടത്തിയവർ പറഞ്ഞ വാക്ക് പാലിച്ചില്ല. ആർക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല. ദമ്പതിലൊരാളുടെ ബാക്ക് അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റെ തെളിവുകള്‍ സഹിതമാണ് പ്രവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications