ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ദന്പതിമാര്‍ മരിച്ചു
മസ്‌ക്കറ്റ്: ഒമാനില്‍ വാഹനാപകത്തില്‍ തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാര്‍ മരിച്ചു. ഒമാന്‍-സോഹാര്‍ റൂട്ടില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മലയാളികളായ ജോസ് ചാക്കോയും ഭാര്യ മറിയാമ്മ ജോസും മരിച്ചത്. തിരുവവന്തപുരം അമ്പൂരി ചുണ്ടെലിക്കാട്ട് സ്വദേശികളാണ്.
ഒമാന്‍-സോഹാര്‍ റൂട്ടില്‍ മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ദമ്പതിമാരുടെ മകന്‍ ജിമ്മിയെ പരിക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറെ നാളായി മസ്‌ക്കറ്റില്‍ താമസിയ്ക്കുകയായിരുന്നു ജോസ് ചാക്കോ. മസ്‌ക്കറ്റ് വാദി കബീറില്‍ അലൂമിനിയം വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ജോസ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ വിവാഹത്തിന് വേണ്ടി ജോസും കുടുംബവും നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മസ്‌ക്കറ്റില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications