Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച് മലയാളികള്‍

റിയാദ്: സൗദിയില്‍ ആദ്യമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് അങ്ങനെ മലയാളികള്‍ക്ക് . ആയിരക്കണക്കിന് ആളുകളുടെ മുന്നിലാണ് മലയാളി സംഘം ഫ്ലാഷ് മോബ് അവതരിപ്പിച്ചത് . ജനപ്രിയ ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കുകയായിരുന്നു മലയാളി സംഘം .

ജിദ്ദയില്‍ സംഘടിപ്പിച്ച ഒരു ഇവന്റിന്റെ ഭാഗമായാണ് ഫ്ലാഷ് മോബ് അരങ്ങേറിയത് . ഗാനങ്ങള്‍ക്ക് ചുവട് വച്ചുകൊണ്ട് കാണികള്‍ക്കിടയില്‍ നിന്ന് ഓരോരുത്തരായി നൃത്തം ചെയ്ത് തുടങ്ങുകയായിരുന്നു . സ്വദേശികളും വിദേശികളുമായി ആയിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത് . സംഘത്തില്‍ നാല്‍പ്പത് മലയാളി നര്‍ത്തകരാണ് ഉണ്ടായിരുന്നത് .

Saudi

ഫ്ലാഷ് മോബിന് പുറമെ അറബ് കലാകാരന്‍മാരുടെ മേതൃത്വത്തില്‍ ഒട്ടേറെ കലാപരിപാടികളും അഭ്യാസ പ്രകടനങ്ങളും നടന്നു . ഫ്ലാഷ് മോബ് ഉള്‍പ്പടെയുള്ളവയ്ക്ക് മികച്ച സ്വീകാര്യതയാണ് കാണികള്‍ക്കിടയില്‍ ലഭിച്ചത് . സൗദിയില്‍ ആദ്യമായാണ് ഫ്ലാഷ് മോബ് പൊതുവേദിയില്‍ എത്തിയ്ക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . അങ്ങനെയാണെങ്കില്‍ ആദ്യമായി ഫ്ലാഷ് മോബ് ഡാന്‍സ് ചെയ്തതിന്റെ ക്രെഡിറ്റ് മലയാളികള്‍ക്ക് തന്നെ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+