മലയാളി അബുദാബിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു
അബുദാബി: മുർക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയിൽ പൂന്തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് അബൂദാബിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. മുപ്പത്തിഒമ്പത് വയസ്സായിരുന്നു.
ഏറെ നാളായി അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മാതാവ് :ഖദീജ, സൈറാ ഭാനുവാണ് ഭാര്യ (വെങ്ങാട് - ഇല്ലിക്കോട് ) 4 പെൺ മക്കളാണ് അർസിന ഷെറിൻ (12) മുർഷിദ (8) ആയിഷ അൻസിയ (4) ഹസീബ (2 )












Click it and Unblock the Notifications