മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
ഷാര്‍ജ: ത്യശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി പാറക്കല്‍ അബുവിന്റെ മകന്‍ മുഹമ്മദ് വസീല്‍ (25) കൂട്ടുകാരിയും ഗോവ സ്വദേശിനിയുമായ അബിഗെയില്‍ ദിയാസ എന്നിവരാണ് ഷാര്‍ജ ഖിതാബ് റൗണ്ട എബൗട്ടിലുണ്ടായ വാഹനപകടത്തില്‍ മരിച്ചത്. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു വസീല്‍. യു.എ.ഇ ലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ എത്തിയ വസീലും ടീമും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. നിസ്സാര പരിക്കുകളോടെ രക്ഷപെട്ട കൊല്ലം സ്വദേശി മാത്യുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. സുഹറയാണ് മാതാവ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷാര്‍ജ അല്‍ഖാസിമി ഹോസ്പിറ്റലിലുള്ള മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications