ദുബായില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു!!!
ദുബായ്: വെള്ളിയാഴ്ച പുലര്‍ച്ചെ ദുബായ് അല്‍ഐന്‍ റോഡില്‍ മര്‍മൂമിനടുത്തുണ്ടായ വാഹനപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരണപ്പെട്ടു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി റുബീഷ് അബ്ദുല്‍ സലാം (21 വയസ്സ്) ആണ് മരണപ്പെട്ടത്.
വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മാഹിന്‍, സല്‍മാന്‍, പാലക്കാട് സ്വദേശി ബഷീര്‍ എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഫാര്‍മസി ജീവനക്കാരനായിരുന്ന റുബീഷ് ആറുമാസം മുമ്പാണ് യുഎഇലെത്തിയത്. ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications