കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുറൈദ: കാറപകടത്തില്‍ മലയാളി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലാളി മരിച്ചു. കണ്ണൂര്‍ കോയക്കോട് ബാങ്ക് മുക്ക് പികെ ഹൗസില്‍ അബ്ദുള്‍ റാഷിദ് (40) ആണ് മരിച്ചത്. ബുറൈദ അല്‍ ഉദൈബ് മിഠായി വിതരണ കമ്പനിയിലെ സെയില്‍സ്മാന്‍ ആയിരുന്നു അബ്ദുള്‍ റാഷിദ്. ബുറൈദയില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ മിഠായി വിതരണം നടത്തി മടങ്ങവേ താമസ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ചുണ്ടായ വാഹനാപകടത്തില്‍ ആണ് അബ്ദുള്‍ റാഷിദ് മരിയ്ക്കുന്നത്.

ഹുയിലാന്‍ എന്ന സ്ഥലത്ത് വച്ച് റാഷിദ് ഓടിച്ചിരുന്ന വാഹനം ഇരുമ്പ് പോസ്റ്റിലും മരത്തിലും ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം ബുറൈദയില്‍ താമസിയ്ക്കുന്നത്.

Saudi Arabia

അപകടത്തിന് അല്‍പ്പം മുന്‍പും ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. 15 വര്‍ഷമായി ബുറൈദയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം നാല് മാസം മുമ്പാണ് നാട്ടില്‍ അവസാനമായി എത്തിയത്. പുതുതായി പണികഴിപ്പിച്ച വീട്ടില്‍ താമസത്തിന് പോകാനിരിയ്‌ക്കെയാണ് അപകടം നടക്കുന്നത്. ബുറൈദ സ്‌കൂളില്‍ പഠിയ്ക്കുന്ന റിബ ഫാത്തിമ, റിജാഫാത്തിമ, സക്കീന റിസ്‌ന എന്നിവര്‍ മക്കളാണ്.

English summary
Malayali died car accident at Buraidah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X