ഒമാനില്‍ മലയാളി ഷോക്കേറ്റ് മരിച്ചു!!!
മസ്‌ക്കറ്റ് :സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ഇലക്ട്രിക് പോസ്റ്റില്‍ കയറിയ മലയാളിയാണ് ഒമാനിലെ സിനാവില്‍ ഷോക്കേറ്റ് മരിച്ചത്. വിശാഖ് മോഹന്‍ എന്ന ഇരുപത്തിനാലുകാരനാണ് പോസ്റ്റില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതി പ്രവഹിക്കുന്ന കമ്പിയില്‍ തൊട്ടതിനെ തുടര്‍ന്ന് ഷോക്കേറ്റ് വീണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് ഇയാള്‍ ഒമാനില്‍ ഇലക്ട്രീഷ്യനായി ജോലി ആരംഭിച്ചത്. സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അത് അവഗണിച്ച് ഇലക്ട്രിക് അറ്റകുറ്റ പണിയില്‍ ഏര്‍പ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് കമ്പനി സൂപ്പര്‍വൈസറും വിശാഖിന്റെ ബന്ധുവുമായ ഉദയചന്ദ്രന്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം
നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications