മലയാളി യുവാവ് ദുബായില്‍ കടലില്‍ മുങ്ങി മരിച്ചു
ദുബായ്: ത്യശ്ശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി റെനീഷ് ഖാലിദ് ദുബൈ ജുമൈറ ബീച്ചില്‍ കടലില്‍ മുങ്ങി മരിച്ചു. 27 വയസ്സായിരുന്നു. സിവില്‍ എന്‍ജിനീയറായ റെനീഷ് കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
അവധി ദിവസമായ വെള്ളിയാഴ്ച കൂട്ടുകാരുമൊത്തു ജുമൈറയില്‍ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കടലില്‍ റെനീഷ് അപകടത്തില്‍പ്പെട്ടതറിയാതിരുന്ന കൂട്ടുകാര്‍ കരയില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്യേഷണത്തിലാണ് അവശനിലയിലായ റെനീഷിനെ കടലില്‍ കണ്ടെത്തിയത്.

ബീച്ചിലുണ്ടായിരുന്നവരാണ് റെനീഷിനെ കരയിലെത്തിച്ചത്. ഉടനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications