മലയാളി ദുബായില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു
ദുബായ്: ജബല്‍അലി ജോണ്‍ അലുമിനയം ആന്റ് ഗ്ലാസ് ഫാക്ടറിയിലെ ജോലിക്കാരനും ചെങ്ങന്നൂര്‍ സ്വദേശിയുമായ പി.ജി ദേവ് (23 വയസ്സ്) കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു.

ശനിയാഴ്ചയാണ് അപകടം നടന്നതെന്നാണ് വിവരം. ആലാ ഉമ്മത്ത് പാലമൂട്ടില്‍ പരേതനായ ഗോപിയുടേയും ശാന്തമ്മയുടേയും മകനാണ് ദേവ്.രണ്ട് വര്‍ഷം മുമ്പാണ് ദേവ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications