ചിക്കന്‍ പോക്‌സ്; മലയാളി ബഹറിനില്‍ മരിച്ചു!!
ബഹറിന്‍: കോഴിക്കോട് സ്വദേശി വിദ്യാരാജന്‍ ബഹറിനില്‍ ചിക്കന്‍ പോക്‌സ് അണുബാധയെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ മരണപ്പെട്ടു. 52 വയസ്സായിരുന്നു.
ബഹറിന്‍ റിഫയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്ന വിദ്യാരാജന്‍ കഴിഞ്ഞ 22 വര്‍ഷമായി ബഹറിന്‍ പ്രവാസിയാണ്. ചിക്കന്‍ പോക്‌സ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ കടുത്ത അണുബാധ ഇദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നു.

അനിതയാണ് ഭാര്യ. ഋഷികേശ്, വിഷ്ണു എന്നിവര്‍ മക്കളാണ്. മ്യതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications