ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ 4 പേര്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച രണ്ട് മണിയോടെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം. റേഞ്ച് റോവറില്‍ ട്രക്ക് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും.
മലയാളിയെക്കൂടാതെ രണ്ട് സ്വദേശികളും ഒരു ബംഗ്ളാദേശിയുമാണ് മരിച്ച മറ്റുള്ള വര്‍. മരിച്ച മലയാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. റേഞ്ച് റോവര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ കൂട്ടിയിടിച്ചതായാണ് വിവരം. ട്രക്ക് റോഡില്‍ നിര്‍ത്തിയിട്ടിരിയ്ക്കുകയായിരുന്നു.

സ്വദേശികളുടെ മൃതദേഹങ്ങള്‍ അല്‍ഖാസിമി ആശുപത്രിയിലും മലയാളിയുടേയും ബംഗ്ളാദേശികളുടേയും മൃതദേഹം കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിയ്ക്കുന്നു. അമിത വേഗമാണ് അപകടകാരണമെന്ന് ഷാര്‍ജ പൊലീസ് വിഭാഗം ഉപമേധാവി അബ്ദുറഹ്മാന്‍ ബിന്‍ ഖാതിര്‍ പറഞ്ഞു.












Click it and Unblock the Notifications