Get Updates
Get notified of breaking news, exclusive insights, and must-see stories!

വേദന സംഹാരി എനര്‍ജി ഡ്രിങ്കിനൊപ്പം കഴിച്ച മലയാളി മരിച്ചു!!!!!

ബഹറിന്‍: കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങര സ്വദേശി സുധാരകനാണ് ബഹറിനിലെ മുഹറഖ് കിംങ് ഹമദ് ഹോസ്പിറ്റലില്‍ മരിച്ചത്. ഏതാനും ദിവസം മുന്‍പ് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ട സുധാകരനെ സുഹ്യത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഐസിയു വില്‍ പ്രവേശിപ്പിച്ച സുധാകരന്‍ ഇന്നലെ രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സഹതാമസക്കാരനൊപ്പം ടൗണിലേക്ക് പോകാന്‍ പുറപ്പെട്ട സുധാകരന്‍ തലവേദനയെ തുടര്‍ന്ന് വേദന സംഹാരി ഗുളിക കഴിക്കാനാണ് മുറിയിലേക്ക് തിരിച്ചുപോയത്. അല്‍പ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാരന്‍ അന്യേഷിച്ച് മുറിയിലെത്തിയപ്പോഴാണ് സുധാകരനെ അവശനിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു സുധാകരനെ കട്ടിലില്‍ കണ്ടതെന്ന് സുഹ്യത്ത് പറഞ്ഞു. ഗുളിക കഴിക്കാന്‍ ഉപയോഗിച്ചതെന്ന് തോന്നുന്ന നിലയില്‍ പ്രമുഖ കമ്പനിയുടെ എനര്‍ജി ഡ്രിങ്ക് ബോട്ടിലും മേശപ്പുറത്ത് കണ്ടെത്തി.

suicide1

തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയിലെ ക്ലീനിംങ് തൊഴിലാളിയാണ് സുധാകരന്‍. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+