ഉറക്കത്തില്‍ തേളിന്റെ കടിയേറ്റ തൃശൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു...
റിയാദിലെ സുഹൃത്തിന്റെ മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് റിയാസിന് തേളിന്റെ കടിയേറ്റത്.
റിയാദ്: ഉറക്കത്തില്‍ തേളിന്റെ കടിയേറ്റ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി മുസ്തഫയാണ് റിയാദില്‍ മരണപ്പെട്ടത്. റിയാദിലെ സുഹൃത്തിന്റെ മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് റിയാസിന് തേളിന്റെ കടിയേറ്റത്. തുടര്‍ന്ന് തളര്‍ന്ന് വീണ റിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

റിയാദിലെ കിംഗ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസിന്റെ മരണകാരണം തേള്‍ കടിയെ തുടര്‍ന്നുള്ള ഹൃദയാഘാതമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകനാണ് മുസ്തഫ. ഷാജിയാണ് ഭാര്യ,മൂന്നു മക്കളുണ്ട്.












Click it and Unblock the Notifications