റേഡിയോ മത്സരത്തിലൂടെ മലയാളി ഡ്രൈവര്‍ ലക്ഷാധിപതി!!!
ദുബായ്: ഗോള്‍ഡ് എഫ് എം, പേ ഡേ സമ്മാന പദ്ധതിയിലൂടെ ആഴ്ച തോറും നല്‍കുന്ന 90000 ദിര്‍ഹത്തിന്(16ലക്ഷത്തിന് മേല്‍ ഇന്ത്യന്‍ രൂപ ) പ്രവാസി മലയാളിയായ തൃശൂര്‍ സ്വദേശി പി പി തോമസ് അര്‍ഹനായി. ഗോള്‍ഡ് റഷ് ഔര്‍ മോര്‍ണിംഗ് ഷോ യിലാണ് ആദ്യ ആഴ്ചയിലെ വിജയിയായി തോമസിനെ തിരഞ്ഞെടുത്തത്.
25 വര്‍ഷമായി യുഎഇ യിലുള്ള തോമസ് ഹൗസ് ്രൈഡവര്‍ ആയി ജോലി ചെയ്യുകയാണ്. യുഎയിലെ റേഡിയോ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് പേ ഡേ യിലൂടെ ഗോള്‍ഡ് എഫ് എം നല്‍കുന്നത് എന്ന പ്രോഗ്രാം സംഘാടകരായ ഗോള്‍ഡ് എഫ്എം അവകാശപ്പെട്ടു. 2 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മാന പദ്ധതിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്.

യു എ യിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഡു വുമായി സഹകരിച്ചാണ് പദ്ധതി. എല്ലാ ദിവസവും ഐ ഫോണ്‍ 6 , എല്ലാ വ്യാഴാഴ്ചയും 90000 ദിര്‍ഹം ,ഗ്രാന്‍ഡ് പ്രൈസായി ബിഎംഡബ്ലിയു ത5 കാര്‍ എന്നിവയാണ് സമ്മാനമായി നല്‍കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഡു നമ്പറില്‍ നിന്ന് ഇംഗ്ലീഷില്‍ ണകച എന്ന് ടൈപ്പ് ചെയ്ത് 7997 എന്ന നമ്പറിലേക്ക് ടങട അയക്കണം.












Click it and Unblock the Notifications