മസ്ക്കറ്റ്: അണക്കെട്ടില്‍ വീണ് പ്രവാസി മരിച്ചു, മരിച്ചത് 35വര്‍ഷമായി മസ്ക്കറ്റില്‍ ജോലി ചെയ്തയാള്‍
മസ്‌ക്കറ്റ്: അണക്കെട്ടില്‍ കുളിയ്ക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര പനച്ചമൂട് സ്വദേശി പിസി മുരളിയാണ് മസ്‌ക്കറ്റിലെ അണക്കെട്ടില്‍ വീണ് മരിച്ചത്. ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിലാണ് യുവാവ് വീണത്.
അണക്കെട്ടിന്റെ താഴ്ഭാഗത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിയ്ക്കുമ്പോഴാണ് അപകടം നടന്നത്. സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഖുറിയാത്ത് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

35 വര്‍ഷമായി മസ്ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു മുരളി. മുരളിയുടെ പെട്ടന്നുള്ള മരണം ബന്ധുക്കളേയും സുഹൃത്തുക്കളേയും അതീവ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മൃതദേഹം നാട്ടിലെത്തിയ്ക്കും.












Click it and Unblock the Notifications