കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്: മലയാളി എഞ്ചിനീയറെ കൊന്ന് കുഴിച്ചുമൂടി

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: 28കാരനായ മലയാളി എഞ്ചിനീയറെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കുവൈത്തില്‍ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി റമീസ് അബ്ദുസലാമിന്റെ മൃതദേഹമാണ് ഷൈഖാന്‍ അല്‍ ഫാരിസി സെന്ററിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെതിയത്.

മണ്ണില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ മനുഷ്യന്റെ കൈ കണ്ട സ്വദേശിയാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് മലയാളിയായ റമീസ് ആണെന്ന് കണ്ടെത്തുന്നത് . കഴിഞ്ഞ ചൊവ്വാഴ്ച താമസ സ്ഥലത്ത് നിന്നും ഭക്ഷണം കഴിയ്ക്കുന്നതിനായി തൊട്ടടുത്ത ഹോട്ടലിലേയ്ക്ക പോയ യുവാവ് പിന്നീട് മടങ്ങിയെത്തിയില്ല .

Crime

തുടര്‍ന്ന് റമീസിന്റെ ബന്ധുക്കള്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിരുന്നു . അഹമദിയിലെ ഓ ആന്റ് ജി കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു റമീസ്. രണ്ട് മാസം മുന്‍പാണ് ഇയാള്‍ കുവൈത്തില്‍ എത്തിയത് . താമസ സ്ഥലത്ത് നിന്ന് 30കിലോമീറ്റര്‍ അകലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് .

English summary
Malayali engineer murdered in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X