മലയാളിയുടെ ഒരു ഭാഗ്യമേ..!! ലിറ്റില്‍ ഡ്രോ സമ്മാനവും മലയാളി പ്രവാസിക്ക്, ലഭിക്കുക ലക്ഷങ്ങള്‍..!!
അബുദാബി: ദുബായ് ടിക്കറ്റില്‍ പലപ്പോഴും ഭാഗ്യം കടാക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍. പ്രവാസികള്‍ ആയി എത്തി ഒന്നിച്ച് രണ്ടോ നാലോ പേര്‍ ചേര്‍ന്നെല്ലാം എടുക്കുന്ന ബിഗ് ടിക്കറ്റ് വിജയിച്ച നിരവധി മലയാളികളെ കുറിച്ച് നമ്മള്‍ ദിവസേന എന്നോണം കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ വീണ്ടും ഒരു മലയാളിയെ കൂടി തേടി ഭാഗ്യം എത്തിയിരിക്കുകയാണ്.
എന്നാല്‍ ബിഗ് ടിക്കറ്റ് അല്ല സമ്മാനം കൊണ്ട് വന്നത് എന്ന് മാത്രം. ദുബായ് ലിറ്റില്‍ ഡ്രോ നറുക്കെടുപ്പില്‍ ആണ് ഇത്തവണ മലയാളിയെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിന് ആണ് ദുബായ് ലിറ്റില്‍ ഡ്രോ നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 100000 ദിര്‍ഹം ആണ് ശ്രീജിത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് 22.5 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ!

image Credit: Little Draw Website
14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന കഴിഞ്ഞ രണ്ട് വര്‍ഷമായി ലിറ്റില്‍ ഡ്രോയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ആദ്യമായാണ് ലിറ്റില്‍ ഡ്രോയില്‍ സമ്മാനം ലഭിക്കുന്നത് എന്നും ശ്രീജിത്ത് പറയുന്നു. ദുബായില്‍ ലോജിസ്റ്റിക് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുകയാണ് ശ്രീജിത്ത്. രണ്് പെണ്‍മക്കളാണ് ശ്രീജിത്തിന്. പെണ്‍മക്കളുടെ പഠനത്തിനും വിവാഹത്തിനുമായി സമ്മാന തുക ഉപയോഗിക്കും എന്നാണ് ശ്രീജിത്ത് പറയുന്നത്.

പുതുവര്‍ഷത്തിനൊപ്പം ലഭിച്ച ക്രിസ്മസ് സമ്മാനമാണ് ദുബായി ലിറ്റില്‍ ഡ്രോ വിജയം എന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. ലിറ്റില്‍ ഡ്രോയില്‍ മല്‍സരിക്കുന്നത് വളരെ എളുപ്പമാണ് എന്നും ആര്‍ക്ക് വെണമെങ്കിലും എളുപ്പത്തില്‍ ലിറ്റില്‍ ഡ്രോയില്‍ പങ്കെടുക്കാം എന്നും ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിനെ കൂടാതെ ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും ആറ് പ്രവാസികള്‍ കൂടി 500 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് യു എ ഇ യുടെ പ്രതിവാര ലോട്ടറി എമിറേറ്റ്സ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ ഡ്രൈവര്‍ അജയ് ഒഗുല 15 33 കോടിയിലധികം രൂപ സമ്മാനം നേടിയിരുന്നു. എമിറേറ്റ്സ് ഡ്രോയുടെ 15 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനം നേടുന്ന ആദ്യ വ്യക്തിയായി അജയ് ഒഗുല മാറിയിരുന്നു. അജയ് ജീവിതം കരുപ്പിടിക്കാന്‍ ജോലി തേടി നാല് വര്‍ഷം മുമ്പാണ് യു എ ഇയില്‍ എത്തിയത്.

വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രായമായ അമ്മയും രണ്ട് ഇളയ സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ് അജയിന്റേത്. യു എ ഇയില്‍ എത്തിയതുമുതല്‍, അജയ് ഒരു ജ്വല്ലറി സ്ഥാപനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തൊഴിലുടമയുടെ ഉപദേശം അനുസരിച്ചാണ് അജയ് എമിറേറ്റ്സ് ഡ്രോ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്. ഇതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്.












Click it and Unblock the Notifications