മരിച്ചിട്ട് 12 ദിവസം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം
ഗുരുവായൂര്‍: ദുബായിയില്‍ മരിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ട് വളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹത്തിനായാണ് ഭാര്യയും മൂന്ന് മക്കളും 12 ദിവസമായി കാത്തിരിക്കുന്നത്. ദുബായിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സുരേഷ് കുമാറിന്റെ മരണം. ഏപ്രില്‍ 22 നായിരുന്നു ഇത്.
ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് സുരേഷ് കുമാര്‍ ആശുപത്രിയിലേക്ക് പോയത്. സുഹൃത്തിനൊപ്പം നടന്നാണ് ആശുപത്രിയിലേക്ക് പോയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ച സുരേഷ് കുമാരിന് സംസാരിക്കാന്‍ കഴിയാതെയായി. 14 ദിവസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു. പിന്നീട് അനുദിനം ആരോഗ്യനില വഷളാകുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ബില്‍ അടയ്ക്കാന്‍ ബാക്കിയുള്ളതിനാലാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ടു നല്‍കാത്തത് എന്നാണ് വിവരം. ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് സുരേഷ് കുമാര്‍ വീട്ടിലേക്ക് വിളിക്കുകയും രണ്ടാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ എത്തുമെന്ന് മകളോട് പറയുകയും ചെയ്തിരുന്നു. സുരേഷിന്റെ വരവ് കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കുടുംബത്തിലേക്ക് മരണ വാര്‍ത്ത എത്തുന്നത്.
ദുബായില്‍ ഡ്രൈവറായിരുന്നു സുരേഷ് കുമാര്‍. സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവാസി സംഘടനകളുടെയും സഹായം തേടുകയാണ് കുടുംബം.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications