Get Updates
Get notified of breaking news, exclusive insights, and must-see stories!

112 ഇസ്ലാമിന്റെ ജീവന് സമം ഒരു ജൂതന്‍?

112 ഇസ്ലാമിന് തുല്യമാണ് ഈ ലോകത്ത് ഒരു ജൂതന്‍. മൂന്ന് ജൂതന്റെ ജീവന് പകരം 336 ഇസ്ലാം വേണം. യഹൂദരുടെ നിയമ പ്രകാരം അപഹരിക്കപ്പെടുന്ന വസ്തുവിന് പകരം കൊടുക്കേണ്ടത് അഞ്ചിരട്ടിയാണ്. അതായത് 336 ന്റെ അഞ്ച് ഗുണിതങ്ങള്‍! 1680 കഴിഞ്ഞിട്ട് ഇസ്ലാം കരഞ്ഞാല്‍ മതി. അതുവരെ മിണ്ടാതിരിക്കുക - മുസ്ലിങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ ഖത്തറില്‍ പിടിയിലായ മലയാളി യുവാവിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസാണിത്.

ഇത് ഇദ്ദേഹം സ്വന്തമായി എഴുതിയതല്ല, ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. യുവാവ് പിടിയിലായെങ്കിലും ഇയാളുടെ പേരില്‍ ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലും പരക്കുന്നുണ്ട് ഈ വാചകങ്ങള്‍.

facebook

ഫേസ്ബുക്കിലും ഗൂഗില്‍ പ്ലസിലും സജീമാണ് ഖത്തറില്‍ ഊര്‍ജമേഖലയില്‍ ജോലി ചെയ്യുന്ന ഈ യുവാവ്. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ, തന്നെ തെറ്റിദ്ധരിച്ചവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ അല്‍പം സമയം വേണം എന്നാണ് ഇയാളുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. ജൂലൈ 21 ന് ഇട്ടിരിക്കുന്ന ഈ പോസ്റ്റില്‍ ആയിരത്തോളം കമന്റുകളുണ്ട്.

ഖത്തറിലെ ആഭ്യന്തര മന്ത്രാലയത്തിലാണ് ഇയാളെക്കുറിച്ച് പരാതി ലഭിച്ചത്. ഗാസയില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നതിനെ അനുകൂലിക്കുന്ന സ്വരത്തിലാണ് പോസ്റ്റ്. വിവാദ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. എന്തായാലും ഗൂഗിള്‍ പ്ലസും ഫേസ്ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ വംശീയ പോസ്റ്റുകള്‍ ഒരുപാട് കുറയാന്‍ ഈ സംഭവം കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+