ത്യശ്ശൂര്‍ സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു!!!
ഷാര്‍ജ: മൂന്നാം നിലയിലുള്ള ഫല്‍റ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും ജനല്‍ ഗ്ലാസ് വ്യത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വീണ് മലയാളി മരിച്ചു. ജീനിയസ് ഗ്രൂപ്പ് ഗ്ലോബല്‍ എന്ന സ്ഥാപനത്തില്‍ സക്‌സസ് പരിശീലകനും ത്യശ്ശൂര്‍ മാള സ്വദേശിയുമായ ആര്‍കെ എന്ന രാധാകൃഷ്ണന്‍(57) ആണ് മരിച്ചത്.

യു.എ.ഇ ലെ വിവിധ ഭാഗങ്ങളില്‍ വ്യക്തിത്വ വികസന ക്ലാസുകളിലൂടെ ശ്രദ്ധേയനായിരുന്നു ആര്‍.കെ. വര്‍ഷങ്ങളായി ഭാര്യയുമൊത്ത് ഷാര്‍ജയിലായിരുന്നു താമസം. ഗീതയാണ് ഭാര്യ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications