കാണാതായ മലയാളിയുടേതെന്ന് സംശയിക്കുന്ന മ്യതദേഹം ബഹറിന്‍ തീരത്ത്!!!
മനാമ : ബഹ്‌റിനില്‍ നിന്ന് ഇക്കഴിഞ്ഞ 13 മുതല്‍ കാണാതായ പ്രവാസി മലയാളി സാദത്ത് എലങ്ങട്ടിലിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്ന മ്യതദേഹം ബഹറിന്‍ മീന സല്‍മാനില്‍ കടല്‍ തീരത്ത് കണ്ടെത്തി.
ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീര്‍ണ്ണിച്ചിരുന്നതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തുകയുള്ളുവെന്ന് ബഹറിന്‍ പോലീസ് അറിയിച്ചു. മ്യതദേഹം ഡിഎന്‍എ ടെസ്റ്റിന് അയച്ചിരിക്കുകയാണ് പോലീസ്. വെള്ളിയാഴ്ച രാത്രിയാണ് മ്യതദേഹം കരയ്ക്കടിഞ്ഞത്.

സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിഫയില്‍ ഉള്ള സാദത്തിന്റെ അമ്മാവന്‍ കുഞ്ഞബ്ദുള്ളയുടെ ഉമിനീര്‍ സാമ്പിളില്‍ നടത്തുന്ന പരിശോധനയ്ക്ക് ശേഷം മാത്രമെ മരിച്ചത് സാദത്ത് തന്നെയെന്ന് സ്ഥിരീകരിക്കാനാവൂ.












Click it and Unblock the Notifications