മലയാളിയെ ദുബായില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ദുബായ്: തിരുവനന്തപുരം സ്വദേശിയെ ജബല്‍ അലിയില്‍ ആളൊഴിഞ്ഞ മരുഭൂമിയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുവിള കിഴക്കേതില്‍ ചന്ദ്രന്റെ മകന്‍ റോബിന്‍ ചന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസമായി റോബിനെ താമസസ്ഥലത്ത് നിന്നും കാണ്‍മാനില്ലായിരുന്നു. ജബല്‍ അലിയില്‍ ഒരു സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ പെയിന്ററായി ജോലി ചെയ്തുവരികയായിരുന്ന റോബിന്‍ ജോലിയില്‍ നിന്നും പിരിഞ്ഞ് പോകുന്നതായി കമ്പനിയില്‍ അറിയിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ വീസ കാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ താമസമുറിയില്‍ നിന്നും മൊബൈല്‍ ഫോണും പ്രത്യേകം കുറിച്ചിട്ട നിലയിലുള്ള ബന്ധുക്കളുടെ നമ്പരും പോലീസ് കണ്ടെടുത്തു.

ജബല്‍ അലി പോലീസാണ് മുന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്ന മ്യതദേഹം കണ്ടെത്തിയത്. പിന്നീട് ഇയാളുടെ സുഹ്യത്തുക്കള്‍ എത്തി മ്യതദേഹം തിരിച്ചറിയുകയായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതശരീരം നാട്ടിലേക്ക് കൊണ്ട് പോയി. പ്രിയയാണ് ഭാര്യ നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്.












Click it and Unblock the Notifications