മലയാളി യുവാവിനെ ദുബായ് എയര്‍പോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയിലെ അബഹയില്‍ നിന്ന് എമിറേറ്റസ് വിമാനത്തില്‍ ദുബായ് വഴി കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്നു. ദുബായില്‍ നിന്ന് വിമാനം മാറി കയറേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരനെ കാണത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവള ടെര്‍മിനലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ഏതാനും ദിവസം മുമ്പാണ് എത്തിയത്. പെട്ടന്നുള്ള മടങ്ങിപ്പോക്കും മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളും വ്യക്തമല്ല. രണ്ട് വര്‍ഷം മുമ്പും ഇയാള്‍ സൗദിയിലെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് തിരിച്ച് പോവുകയായിരുന്നു. ജോലിയില്‍ സംതൃപ്തനല്ലെന്ന് യുവാവ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. മൃതദേഹം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications