സലാലയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
സലാല: ഒമാനിലെ സലാലയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്ത് ആചാരി ആണ് മരിച്ചത്. 29 വയസ്സായിരുന്നു. മരണ കാരണം വ്യക്തമല്ല താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ എട്ട് വര്‍ഷമായി സലാലയില്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു രഞ്ജിത്ത്, അവിവാഹിതനാണ്. മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തങ്കപ്പന്‍ ആചാരിയാണ് പിതാവ്. മാതാവ് ഭദ്ര.

ആഴ്ചകള്‍ക്ക് മുമ്പാണ് കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് നേരെ അക്രമണങ്ങള്‍ നടക്കുിന്നതായി മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രഞ്ജിത്തിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതകള്‍ ഉണ്ടോ എന്നത് വ്യക്തമല്ല. താമസസ്ഥലത്ത് തന്നെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications