റാസല്‍ഖൈമയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി!!!
റാസല്‍ഖൈമ: പാലക്കാട് എറവക്കാട് കുണ്ടൂപറമ്പില്‍ അശോകനെ റാസല്‍ഖൈമയിലെ അല്‍ റംസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.
താമസ സ്ഥലത്താണ് വെള്ളിയാഴ്ച കാലത്ത് മ്യതദേഹം കണ്ടെത്തിയത്. 14 വര്‍ഷമായി റംസില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു. മരണകാരണം അറിവായിട്ടില്ല. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

വെള്ളിയാഴ്ച കാലത്ത് കടയില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്യേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മ്യതശരീരം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിധുബാലയാണ് ഭാര്യ, ആദര്‍ശ്, അനഘ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications