ഡിഎസ്എഫില്‍ മലയാളികള്‍ക്ക് മെഗാസമ്മാനം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മെഗാസമ്മാനം രണ്ട് മലയാളികള്‍ക്ക്. രണ്ട് കാറുകളും (ക്യുഎക്സ് 60, ജി25) ഒരു ലക്ഷം ദിര്‍ഹവുമാണ് സമ്മാനം. കണ്ണൂര്‍ സ്വദേശികളായ നൗഷാദ് മാവുള്ള പറമ്പത്ത്, രാജേഷ് മോടോകണ്ടിയില് എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്. അടുത്ത സുഹൃത്തുക്കളായ ഇവര്‍ ഒരുമിച്ച് പണം നല്‍കിയാണ് 250 ദിര്‍ഹം നല്കി സമ്മാന കൂപ്പണ്‍ വാങ്ങിയത്.
സമ്മാനം ലഭിച്ചെന്ന വാര്‍ത്ത രാജേഷിനും നൗഷാദിനും അവിശ്വസനീയമായിരുന്നു. ഇരുവരും കൂടി പണം നല്‍കിയാണ് നൗഷാദിന്റെ പേരില്‍ കൂപ്പണ്‍ വാങ്ങിയത്. ഒന്‍പത് വര്‍ഷമായി ഇവര്‍ ദുബായില്‍ എത്തിയിട്ട്. നാട്ടിലായാലും നൗഷാനും രാജേഷും എപ്പോഴും ഒരുമിച്ചാണ്. ദുബായില്‍ ഒരു മുറിയിലാണ് ഇവര്‍ താമസിയ്ക്കുന്നത്.

ആത്മാര്‍ത്ഥ സൗഹൃദത്തിന് ലഭിച്ച സമ്മാനമാണിതെന്നാണ് നൗഷാദിന്റെ പ്രതികരണം. ദുബായില്‍ ഒരേ ഷോപ്പിലെ ജീവനക്കാരാണ് ഈ സുഹൃത്തുക്കള്‍. സമ്മാനം ലഭിച്ചകാര്യം നാട്ടില്‍ ബന്ധുക്കളെ അറിയിച്ചെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ലെന്ന് നൗഷാദ്. സമ്മാനമായി ലഭിച്ച കാറുകള്‍ വില്‍ക്കാനാണ് ഇവരുടെ തീരുമാനം. അതിന് ശേഷം മുഴുവന്‍ പണവും ഉപയോഗിച്ച് ഒരു ബിസിനസ് തുടങ്ങണം.
സമ്മാനടിക്കറ്റിന് 250 ദിര്‍ഹമാണ് വില. സ്വര്‍ണക്കടകള്‍, പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഗ്ളോബല്‍ വില്ലേജുകള്‍ എന്നിവയില്‍ നിന്ന് ടിക്കറ്റ് വാങ്ങാം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications