കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഏകമകള്‍ ജീവനൊടുക്കി, സ്കൂളിനെതിരെ നിയമനടപടിയ്ക്കൊരുങ്ങി മലയാളി ദന്പതിമാര്‍

Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയില്‍ 15കാരിയായ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സ്‌കൂള്‍ അധികൃതരിലേയ്ക്ക്. ഫ്ളറ്റിന്റെ പതിനാലാം നിലയില്‍ നിന്നും വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തിലാണ് അന്വേഷണം സ്‌കൂള്‍ അധികൃതരിലേയ്ക്ക് നീങ്ങുന്നത്. സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലേയ്ക്കാണ് പൊലീസ് നീങ്ങുന്നത്.

തിരൂര്‍ സ്വദേശിയും ലുലു ഗ്രൂപ്പ് ഗ്‌ളോബല്‍ മാനേജരുമായ സുല്‍ഫിക്കറിന്റേയും ജസീനയുടേയും ഏകമകളാണ് മെഹ്ക്ക്. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു മെഹ്ക്ക്. സ്‌കൂളിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് മെഹ്ക്കിന്റെ മാതാപിതാക്കള്‍.

Crime

സ്‌കൂളിലെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഷാര്‍ജ പൊലീസും അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ മനാസിക പീഡനത്തെത്തുടര്‍ന്നാണ് കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചതെന്ന നിഗമനത്തില്‍ എത്തി. ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി വരരുതെന്ന് മെഹ്ക്കിന്റെ ബന്ധുക്കള്‍ പറയുന്നു.

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ടീച്ചര്‍മാര്‍ പരസ്യമായി ശാസിയ്ക്കുകയും കുട്ടി സ്‌കൂളില്‍ നിന്ന് മടങ്ങി വീട്ടിലെത്തുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ കുട്ടി സ്‌കൂളില്‍ നിന്നും വന്ന ഒരു ഫോണ്‍കോളിന് ശേഷമാണ് ജീവനൊടുക്കിയതെന്നും വീട്ടകാര്‍ പറയുന്നു. അമ്മയും അമ്മൂമ്മയും മാത്രമാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്നത്. മികച്ച റിസള്‍ട്ടിനായി കുട്ടികളെ വ്യാപകമായി സ്‌കൂള്‍ അധികൃതര്‍ മാനസിക പീഡനത്തിന് ഇരയാക്കുന്നതായി മുന്‍പും പരാതി ഉയര്‍ന്നിരുന്നു.

English summary
Malayali Girl Commits suicide in Sharjah; School authorities have been asked to join the probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X