'മൈ ദുബായ്' ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളിക്ക് സമ്മാനം
ദുബായ്: ദുബായിലെ ഏറ്റവും മികച്ച അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ദുബായ് ടൂറിസം ആന്റ് കൊമോര്‍സ് മാര്‍ക്കറ്റിങ്ങ് ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലാണ് കാസര്‍ഗോഡ് സ്വദേശിയും കെ.എം.സി.സി നേതാവുമായ ഹനീഫ് കല്‍മാട്ടയ്ക്ക് സമ്മാനം ലഭിച്ചത്. വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, വീഡിയോകളോ സംഘാടകര്‍ നിര്‍ദേശിച്ചിട്ടുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദേശം.
ദുബായിലെ ഏതാണ്ട് 500 ഓളം ഹോട്ടലുകളിലെ ജീവനക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്. അവസാന റൗണ്ടില്‍ 11 ഹോട്ടലുകളില്‍ നിന്നും 11 പേരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. വിജയികളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണ്. ദുബൈ റമദ ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് മാനേജരായി ജോലി ചെയ്യുകയാണ് ഹനീഫ് കല്‍മാട്ട.

കെ.എം.സി.സി മീഡിയാ വിങ് ചെയര്‍മാന്‍ കൂടിയാണ് ഇദ്ധേഹം. കുടുംബത്തിലെ രണ്ടുപേരെ 4 ദിവസത്തേക്ക് ദുബൈയില്‍ കൊണ്ടു വരുവാനും പ്രധാന വിനോദ സഞ്ചാര മേഖല സന്ദര്‍ശിക്കുവാനുമുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക.












Click it and Unblock the Notifications