കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഇടപെടല്‍ യുഎഇ ല്‍ മലയാളി ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി...

Google Oneindia Malayalam News

ഷാര്‍ജ: ചെക്ക് കേസില്‍പ്പെട്ട കായംകുളം സ്വദേശി എബ്രഹാം ജോണാണിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ തുണയായത്. യു എ ഇ പൗരന്റേയും ഇന്ത്യക്കാരന്റെയും ഉടമസ്ഥതയിലുള്ള ഹനോവര്‍ ടെക്‌നിക്കല്‍ കോണ്ട്രക്ടിംഗ് ലേബര്‍ സപ്ലെ കമ്പനിയില്‍ നിന്നും ജോലിക്കാരെ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ടാന്റീം ഇന്റര്‍നാഷണല്‍ ലേബര്‍ സപ്ലെ എന്ന കമ്പനി ജോലി ചെയ്യിപ്പിച്ചതിനു ശേഷം ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നല്‍കുകയുമായിരുന്നു.

എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് ഹനോവര്‍ ടെക്‌നിക്കല്‍ കോണ്ട്രക്ടിംഗ് ലേബര്‍ സപ്ലെ കമ്പനി, ഷാര്‍ജ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ഹനോവര്‍ കമ്പനിക്ക് അനുകൂലമായതിനാല്‍ കോടതി ഈ കേസില്‍ എബ്രാഹിമിനെ ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. എബ്രഹാമിന്റെ കുടുംബം പൊതുപ്രവര്‍ത്തകരായ ശ്രീ എം. ജി. പുഷ്പാകരന്‍, ശ്രീ പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ മുഖേന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കാണുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയെ ബന്ധപ്പെട്ട് കേസ് തീര്‍പ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

തുടര്‍ന്ന് സലാം പാപ്പിനിശ്ശേരി കേസ് നല്‍കിയ ഹനോവര്‍ ടെക്‌നിക്കല്‍ കോണ്ട്രക്ടിംഗ് ലേബര്‍ സപ്ലെ കമ്പനി ഉടമസ്ഥരെ ബന്ധപ്പെട്ട് പണം നല്‍കാതെ കേസ് പിന്‍വലിക്കാന്‍ സമ്മതിപ്പിക്കുകയും കോടതി ചിലവുകളും ഓഫീസ് ഫീസായ പതിനായിരം ദിര്‍ഹവും വേണ്ടന്നു വെക്കുകയായിരുന്നു.

സലാം പാപ്പിനിശ്ശേരി നേരിട്ട് അജ്മാന്‍ കോടതിയില്‍ ഹാജരായി എബ്രഹാമിനെതിരെയുള്ള ചെക്ക് കേസ് പിന്‍വലിക്കുകയും ചെയ്തതോടെ എബ്രാഹാമിന്റെ ഒരുവര്‍ഷത്തെ ജയില്‍ ശിക്ഷ ഒഴിവാക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.

English summary
malayali jail punishment is reduced due to chiefminister interfere
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X