കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര സെമിനാറിന് മലയാളിയായ മാധ്യമ പ്രവര്‍ത്തകന് ക്ഷണം

Google Oneindia Malayalam News

ദുബൈ: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ( യു എന്‍ ) സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറില്‍ പങ്കെടുക്കാനാണ് ജയ്ഹിന്ദ് ടി.വി മിഡിലീസ്റ്റ് ഹെഡും,സീനിയര്‍ ന്യൂസ് എഡിറ്ററുമായ എല്‍വിസ് ചുമ്മാറിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

ഇതിനായുള്ള ഔദ്യോഗിക ക്ഷണവും ജേണലിസ്റ്റ് വീസയും അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ലഭിച്ചു. ഈ മാസം അഞ്ചിന് യുഎന്‍ ആസ്ഥാനത്ത് വെച്ചാണ് രാജ്യാന്തര സമ്മേളനം നടക്കുന്നത്. ഗ്‌ളോബല്‍ പാര്‍ടണര്‍ഷിപ്പ്‌സ് ഫോറം എന്ന പേരിലുള്ള രാജ്യാന്തര സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും.

malayali-journalist-got-invitation-from-un-international-seminar

സെമിനാറിന് പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനും എല്‍വിസ് ചുമ്മാറാണ്. ത്രശ്ശൂര്‍ സ്വദേശിയായ എല്‍വിസ് കഴിഞ്ഞ 12 വര്‍ഷമായി യു.എ.ഇ ലെ സജീവ മാധ്യമ സാനിധ്യമാണ്.

ദുബൈ എമിഗ്രേഷന്‍ മാധ്യമ പുരസ്‌കാരം, ഷാര്‍ജാ പോലീസ് മാധ്യമ പുരസ്‌കാരം, ദുബൈ മുനിസിപ്പാലിറ്റിയുടെ മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം തുടങ്ങി നിരവധി മാധ്യമ അവാര്‍ഡുകള്‍ എല്‍വിസ് ചുമ്മാറിനെ തേടി എത്തിയിരുന്നു.

English summary
Malayali journalist got invitation from UN for international seminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X