കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വീണ്ടും വാഹനാപകടം മലപ്പുറം സ്വദേശി മരണപ്പെട്ടു!!!

Google Oneindia Malayalam News

സൗദി: ഖമീസ് മുഷൈത്തിലുണ്ടായ വാഹനപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു. കുറ്റിപ്പുറം സ്വദേശി അന്‍വര്‍ സാദത്ത് (36 വയസ്സ്) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഏഴു വര്‍ഷമായി സൗദിയിലുള്ള അന്‍വര്‍ ഒരു സ്വകാര്യ കമ്പനിയില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടിലേക്ക് പോയി തിരിച്ചു വന്നത്.

accident

കഴിഞ്ഞ ദിവസം സൗദി റിയാദിലുണ്ടായ വാഹനപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് വീണ്ടും മറ്റൊരു വാഹനപകടം മലയാളിയുടെ ജീവന്‍ കവര്‍ന്നിരിക്കുന്നത്.

English summary
Malayali killed in accident in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X