കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട സ്വദേശിയായ പ്രജിത്ത് മുരളീധരന്‍ ആണ് കൊല്ലപ്പെട്ടത്. 26 വയസ്സുളള പ്രജിത്ത് ഓഫീസ് മുറിയില്‍ വച്ചാണ് ആക്രമിയ്ക്കപ്പെട്ടത്.

Crime

ഒമാന്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രജിത്ത്. ബുറൈമിയിലെ ഓഫീസ് മുറിയില്‍ വച്ചാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ബുറൈമി ജബല്‍ മക്സൂസ് സോഹാര്‍ റോഡിലാണ് ഓഫീസ് . ഏപ്രില്‍ 29 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

ഓഫീസിലെ മറ്റ് ജീവനക്കാര്‍ ഉച്ച ഭക്ഷണത്തിനായി പോയിരിയ്ക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ പ്രജിത്തിനെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ബുറൈമിയിലെ ഓഫീസിലേക്ക് പ്രജിത്തിന് സ്ഥലം മാറ്റം കിട്ടിയിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളൂ.

ഒരു ബംഗ്ലാദേശിയെ കേസുമായി ബന്ധപ്പെട്ട് ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫീസില്‍ നിന്ന് പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കരുതുന്നത്.

English summary
Keralite killed in Oman. Pathanamthitta native Prajith Muraleedharan was working with an Insurance Company. He was killed inside the office room.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X