Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് വാഹനപകടം മരിച്ചവരില്‍ എറണാകുളം സ്വദേശിയും

ദുബായ്: കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം പിറവം സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറുമായ എവിന്‍കുമാറാണ് (29 വയസ്സ്) മരിച്ച മലയാളി. അപകടത്തില്‍ മൊത്തം 7 പേരാണ് മരിച്ചത്. ഇതില്‍ ഉത്തരേന്ത്യക്കാരനായ സോഹര്‍ ബന്ധൂക്കയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

20 ഓളം തൊഴിലാളികളുമായി സഞ്ചരിക്കുകയായിരുന്ന മിനി വാന്‍ റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെ എമിറേറ്റ്‌സ് റോഡിലാണ് അപകടം. ട്രക്ക് മറ്റൊരു പിക്കപ്പുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അതിനിടയില്‍ അമിതവേഗതയില്‍ വന്ന വാന്‍ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

accident-ekm

ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. പരുക്ക് പറ്റിയവരെ ഹെലികോപ്റ്ററടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട അകലം ശ്രദ്ദിക്കാതെ വാന്‍ ഓടിച്ചുവന്ന ഡ്രൈവറുടെ അശ്രദ്ദയാണ് വന്‍ അപകടത്തിന് കാരണമാക്കിയതെന്ന് ദുബായ് പോലീസ് അറിയിച്ചു. സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്ത്വം കൊടുത്തത്. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+