Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു

ജിദ്ദ: സൌദിയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശി ഋഷികുമാറാണ് മരിച്ച മലയാളി. മരിച്ചവരില്‍ ഒരാള്‍ ആന്ധ്രപ്രദേശ് സ്വദേശിയും രണ്ട് പേര്‍ ബംഗ്ലാദേശികളുമാണ്.

Malayali killed in Saudi Arabia road accident

ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അല്‍ ഹസ്സക്കടുത്ത് ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. റിയാദിനടുത്ത് അല്‍ ഖര്‍ജില്‍ കണ്‍സക്ഷന്‍ കന്പനിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ കന്പനി ആവശ്യാരര്‍ഥം അല്‍ ഹസ്സയിലെത്തിയതായിരുന്നു.

മൃതദേഹം ഹുഫൂഫിലെ കിംങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂളിലെ അധ്യാപിക ലേഖയാണ് മരിച്ച ഋഷികുമാറിന്‍റെ ഭാര്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+