Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഷിക് എന്ന പ്രവാസി മലയാളിയെ നമുക്ക് ഒരുമിച്ച് സഹായിക്കാം

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ.ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് വൃക്ക മാറ്റിവയ്ക്കല്‍ നടത്തുക.

ദുബായ്: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ പ്രവാസി മലയാളി സഹായം തേടുന്നു. തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി പിലാക്കവീട്ടില്‍ കണ്ണേത്ത് ആഷിക്(35) ആണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ച് വര്‍ഷം ഷാര്‍ജയിലെ ഒരു കാര്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആഷിക് അസുഖബാധിതനായി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിന് വിധേയനാകുന്ന ഈ യുവാവിന്റെ വൃക്ക മാറ്റിവച്ചാലേ ജീവന്‍ നിലനിര്‍ത്താനാകൂ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോ.ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് വൃക്ക മാറ്റിവയ്ക്കല്‍ നടത്തുക. എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വൃക്ക മാറ്റിവയ്ക്കാന്‍ ഭാരിച്ച തുക കണ്ടെത്താന്‍ ആഷിക്കിന്റെ കുടുംബത്തിന് സാധിക്കുന്നില്ല. ഹൃദയത്തില്‍ കാരുണ്യം വറ്റിയിട്ടില്ലാത്ത മനുഷ്യസ്‌നേഹികളിലാണ് എല്ലാവരുടെയും പ്രതീക്ഷ.

photo862

കൂടുതല്‍ വിവരങ്ങള്‍ക്ക് യുഎഇയില്‍ 055 937 8293(യൂസഫ്) എന്ന നമ്പരില്‍ ബന്ധപ്പെടുക. വിലാസം: പി.കെ.ആഷിക്, പിലാക്കവീട്ടില്‍ ഹൗസ്, പാലയൂര്‍, ചാവക്കാട്, പിന്‍680 506, ഫോണ്‍: 956713145. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍: അക്കൗണ്ട് നമ്പര്‍ 18880100020986, ഫെഡറല്‍ ബേങ്ക് ഗുരുവായൂര്‍ ഐ.എഫ്എസ്സ്സ്സി കോഡ് FDRL 0001888.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+