ദോഹയില്‍ മലയാളി യുവാവിനെ കാണാതായി, കാണാതായത് നാദാപുരം സ്വദേശിയെ
ദോഹ: ഖത്തറില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി. നാദാപുരം പാറക്കടവ് സ്വദേശി ആത്തോട്ടക്കണ്ടി വീട്ടില്‍ അബ്ദുള്‍ മുത്തലിബിനെയാണ് കാണാതായത്. ദോഹയിലെ ഒരു സൂപ്പര്‍മാര്‍ക്കറിറിലെ ജോലിക്കാരനാണ് അബ്ദുള്‍ മുത്തലിബ്.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തിങ്കളാഴ്ച ഉച്ച ഭക്ഷണം കഴിയ്ക്കാന്‍ പുറത്ത് പോയതാണ് യുവാവ്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി.

റസിഡന്റ് പെര്‍മിറ്റ് കാര്‍ഡും മൊബൈല്‍ ഫോണുമെല്ലാം താമസിയ്ക്കുന്ന മുറിയില്‍ വച്ച നിലയിലാണ്. ഭക്ഷണം കഴിയ്ക്കാന്‍ പോയ ശേഷം പതിവ് സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ ഇല്ലെന്ന് വ്യക്തമായത്. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവാവിന്റെ ചിത്രമോ മറ്റോ നല്‍കിയിട്ടില്ല.












Click it and Unblock the Notifications