Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹറിനില്‍ മലയാളിയെ കാണാതായതായി പരാതി!!!

മനാമ: വടകര തോടന്നൂര്‍ ചെരങ്ങത്തൂര്‍ സ്വദേശിയായ അന്‍വര്‍ സാദത്തിനെയാണ് കഴിഞ്ഞ ഒരാഴ്ചയായി താമസ സ്ഥലത്ത് നിന്നും കാണാതായിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള റെസ്‌റ്റോറന്റിലെ ജീവനക്കാരനാണ് അന്‍വര്‍. ഏപ്രില്‍ 13 ബുധനാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ ആളുകള്‍ അവസാനമായി കണ്ടതായി പറയുന്നത്.

ഇത്രയും ദിവസത്തിനുള്ളില്‍ നാട്ടിലോ ബഹറിനിലോ ആരെയും ഇദ്ദേഹം ടെലഫോണിലൂടെയോ അല്ലാതെയോ ബന്ധപ്പെട്ടിട്ടുമില്ല. എന്തെങ്കിലും അപകടം സംഭിവിച്ചിരിക്കുമോ എന്ന സംശയത്താല്‍ ബഹറിനിലെ മുഴുവന്‍ ആശുപത്രികളിലും ബന്ധുക്കള്‍ പരിശോധന നടത്തി.

missing

പക്ഷെ ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതെ സമയം ഇദ്ദേഹത്തോട് സാദ്യശ്യമുള്ള ഒരാളെ സിത്ര ഭാഗത്ത് ഗ്യാസ് വിതരണം നടത്തുന്ന പാക്കിസ്ഥാന്‍ സ്വദേശി കണ്ടതായി പറഞ്ഞത് അന്‍വറിന്റെ ബന്ധുക്കളെ ചെറിയൊരു പ്രതീക്ഷയില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആരെങ്കിലും അന്‍വറിന് കുറിച്ച് അറിവ് ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 33008621 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+