മലയാളിയുടെ ഒരു ഭാഗ്യമേ.. മഹ്‌സൂസിന്റെ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പും മലയാളിക്ക്, കോടികള്‍ സമ്മാനം!
മഹ്‌സൂസില്‍ ഇതിന് മുന്‍പും മലയാളികളെ തേടിയാണ് സമ്മാനം എത്തിയിരുന്നത്. പുതിയ പ്രൈസ് സ്ട്രക്ടചര്‍ പ്രകാരമുള്ള നറുക്കെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്

ദുബായ്: മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി മലയാളിയെ തേടി ഭാഗ്യം. മഹ്‌സൂസിന്റെ ആദ്യ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പില്‍ 10,0000 ദിര്‍ഹം സമ്മാനമാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷിന് ലഭിച്ചിരിക്കുന്നത്. ദുബായില്‍ നടന്ന 119-ാമത് വീക്ക്‌ലി നറുക്കെടുപ്പില്‍ ആണ് ദിപീഷിന് സമ്മാനം തേടിയെത്തിയിരിക്കുന്നത്. അബുദാബിയിലാണ് ദിപീഷ് താമസിക്കുന്നത്.
മഹ്‌സൂസ് ഇ-മെയില്‍ വഴിയാണ് പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം ദിപീഷ് അറിയുന്നത്. ആദ്യം മെയില്‍ വന്നപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ല എന്നും പിന്നീട് ഭാര്യയോടും സുഹൃത്തുക്കളോടും പറഞ്ഞ് കാര്യം സത്യമാണോയെന്ന് തിരക്കുകയായിരുന്നു എന്നും ദിപീഷ് പറഞ്ഞു.

മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്നയാള്‍
കഴിഞ്ഞ 14 വര്‍ഷമായി യു എ ഇയില്‍ താമസിച്ച് വരികയാണ് ദിപീഷ്. മഹ്‌സൂസ് നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള ആളാണ് താന്‍ എന്നും മുന്‍പ് മഹ്‌സൂസില്‍ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നും ദിപീഷ് കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയ സമ്മാനം ആദ്യമായി ലഭിക്കുകയാണ് എന്നും ദിപീഷ് കൂട്ടിച്ചേര്‍ത്തു.സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിച്ചിട്ടില്ല എന്നും ദിപീഷ് പറയുന്നു.

ലഭിച്ചത് 2.25 കോടി ഇന്ത്യന്‍ രൂപ
തനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട് എന്നും ദിപീഷ് വിശദീകരിച്ചു. 2,25,31,790 ഇന്ത്യന്‍ രൂപയാണ് ദിപീഷിന് മഹ്‌സൂസില്‍ ലഭിച്ചിരിക്കുന്നത്. മഹ്‌സൂസിന്റെ സമ്മാന ഘടനയില്‍ വരുത്തിയ ഏറ്റവും പുതിയ മാറ്റമാണ് ഗ്യാരണ്ടീഡ് മില്യണയര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് വഴി മഹ്‌സൂസ് വീക്കിലി പ്രൈസുകളില്‍ മാറ്റം വന്നിട്ടിണ്ട്. എന്നാല്‍ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിയമങ്ങള്‍ മാറിയിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

ടിക്കറ്റ് വാങ്ങേണ്ടത് ഇങ്ങനെ
35 ദിര്‍ഹം മുടക്കി മഹ്‌സൂസ് വാട്ടര്‍ ബോട്ടില്‍ വാങ്ങിയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. കൂടാതെ ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിലും 20000000 ദിര്‍ഹം സമ്മാനമുള്ള ഗ്രാന്‍ഡ് ഡ്രോയിലും മത്സരാര്‍ത്ഥികള്‍ക്ക് ഭാഗമാകാം. അതേസമയം 119-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 200,000 ദിര്‍ഹം നാല് പേരാണ് പങ്കിട്ടത്.

ഭാഗ്യം കടാക്ഷിക്കുന്നത് മലയാളികളെ
ജി സി സിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന മഹ്‌സൂസില്‍ പലപ്പോഴും പ്രവാസികള്‍ക്കാണ് സമ്മാനം അടിക്കാറുള്ളത്. ഇതില്‍ തന്നെ ഭൂരിഭാഗം തവണയും പ്രവാസി മലയാളികളെ തേടിയാണ് ഭാഗ്യമെത്തുന്നത്. അറബിയില്‍ 'ഭാഗ്യം' എന്നാണ് മഹ്‌സൂസ് എന്ന വാക്കിന് അര്‍ത്ഥം.












Click it and Unblock the Notifications