കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: കൊല്ലം സ്വദേശിയായ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: മലയാളി നഴ്‌സിനെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ സ്വദേശിനിയായ സിജി സുരേഷി (29) നെയാണ് അല്‍ നഹ്ദയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ദുബായില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു സിജി.

അല്‍ നഹ്ദയിലെ അല്‍ സഹ്‌റ അപ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. സിലികോണ്‍ ഒയാസിസിലെ ജീവനക്കാരനാണ് സിജിയുടെ ഭര്‍ത്താവ്. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ സിജിയുടെ ഭര്‍ത്താവ് തന്നെയാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Sharjah

മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ദുബായിലെ ആശുപത്രി അധികൃതരോ ബന്ധുക്കളോ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. യുവതിയുടെ ഭര്‍ത്താവിന്റെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.

English summary
Malayali nurse has been found dead in her Al Nahda apartment in Sharjah on Tuesday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X