സലാലയില്‍ ഗര്‍ഭിണിയായ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയില്‍, പാകിസ്താനി അറസ്റ്റില്‍
മസ്ക്കറ്റ്: സലാലയില്‍ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട് (28) ആണ് മരിച്ചത്. ഫ്ളാറ്റിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വെട്ടേറ്റോ കുത്തേറ്റോ മരിച്ചതാണെന്ന് സൂചന. മസ്ക്കറ്റിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ആണ് വിവരം സ്ഥിരീകരിച്ചത്.
രാത്രി പത്ത് മണിയ്ക്ക് ഡ്യൂട്ടിയ്ക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ പത്ത് മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതായതോടെ ഭര്‍ത്താവ് അപ്പാര്‍ട്ട്മെന്റില്‍ എത്തി. രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.യുവതി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റിയതായും ഇന്ത്യന്‍ കോണ്‍സുലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും യുവതിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താനി അറസ്റ്റിലായതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications