മലയാളി നഴ്സിന്റെ ക്രൂരത! യെമൻ പൗരനായ ഭർത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി! യുവതി ഒളിവിൽ...
സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന നിമിഷക്കായി യെമൻ പോലീസ് തിരച്ചിൽ തുടരുകയാണ്.
സനാ: യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിനുറുക്കി കൊലപ്പെടുത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ(28)യാണ് ഭർത്താവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി ചാക്കിൽ നിറച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന നിമിഷക്കായി യെമൻ പോലീസ് തിരച്ചിൽ തുടരുകയാണ്.
പാലക്കാട് സ്വദേശിനിയായ നിമിഷ യെമനിലെ അൽദെയ്ദിൽ ക്ലിനിക്ക് നടത്തുകയാണ്. ഇതേ ക്ലിനിക്കിലെ നഴ്സായും നിമിഷ ജോലി ചെയ്യുന്നുണ്ട്. യെമൻ പൗരനായ യുവാവിനെ വെട്ടിനുറുക്കിയതിന് ശേഷം താമസസ്ഥലത്തെ വാട്ടർടാങ്കിനുള്ളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

യെമനിൽ...
പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനിയായ നിമിഷ വർഷങ്ങളായി യെമനിൽ ക്ലിനിക്ക് നടത്തുകയാണ്.

അൽദെയ്ദിൽ...
യെമനിലെ അൽദെയ്ദിലാണ് നിമിഷ താമസിക്കുന്നത്. യെമൻ പൗരനായ ഭർത്താവും നിമിഷയോടൊപ്പം ഇവിടെ താമസിച്ചിരുന്നു.

ദുർഗന്ധം...
കഴിഞ്ഞ ദിവസം നിമിഷയുടെ വീട്ടിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് പരിശോധനക്കെത്തിയത്.

വാട്ടർ ടാങ്കിൽ...
നിമിഷയുടെ താമസസ്ഥലത്തെത്തി പരിശോധന നടത്തിയ യെമൻ പോലീസ് വാട്ടർ ടാങ്കിൽ നിന്നാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ യെമൻ പൗരനായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

110 കഷണങ്ങൾ...
യെമൻ പൗരനെ അതിക്രൂരമായാണ് നിമിഷ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസ് അറിയിച്ചത്. വെട്ടിനുറുക്കി 110 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ജീവനക്കാരൻ...
നിമിഷയുടെ അൽദെയ്ദിലെ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യെമൻ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഒളിവിൽ...
സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുന്ന നിമിഷയ്ക്കായി യെമൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിമിഷ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടോ എന്നും യെമൻ പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications