Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തിയത് ഭര്‍ത്താവിന്റെ സുഹൃത്തോ? കാരണം!!

കഴിഞ്ഞ ചൊവ്വാഴ്ച മോഷണ ശ്രമം തടുക്കുന്നതിനിടെയാണ് കുവൈറ്റിലെ അബ്ബാസിയയില്‍ മലയാളി നഴ്‌സായ ഗോപികയ്ക്ക് കുത്തേറ്റത്.

കുവൈറ്റ്: കുവൈറ്റില്‍ മലയാളി നഴ്‌സിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിനു പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തെന്ന് സൂചന. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുത്തിയ ആള്‍ മുഖം മറച്ചിരുന്നെങ്കിലും ഇയാള്‍ക്ക് ഭര്‍ത്താവിന്റെ സുഹൃത്തിനോട് രൂപ സാദൃശ്യം ഉണ്ടായിരുന്നതായി യുവതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മോഷണ ശ്രമം തടുക്കുന്നതിനിടെയാണ് കുവൈറ്റിലെ അബ്ബാസിയയില്‍ മലയാളി നഴ്‌സായ ഗോപികയ്ക്ക് കുത്തേറ്റത്. ഭര്‍ത്താവ് ബിജോയുടെ സുഹൃത്തും തമിഴ്‌നാട് സ്വദേശിയുമായ പ്രഭാകരന്‍ എന്നയാളെയാണ് സംശയിക്കുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ സംഭവത്തിനു ശേഷം ഇയാള്‍ നാട്ടിലേക്ക് കടന്നതായാണ് വിവരം.

 സംശയം

സംശയം

യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തെന്നാണ് സംശയിക്കുന്നത്. ബാബിതൈന്‍ കമ്പനിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി പ്രഭാകരനെയാണ് സംശയിക്കുന്നത്. ഇയാള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണിതെന്നാണ് വിവരം.

 കൂടുതല്‍ പലിശ

കൂടുതല്‍ പലിശ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകം എന്നാണ് സംശയം. ഗോപികയുടെ ഭര്‍ത്താവ് ബിജോയ് സുഹൃത്തായ പ്രഭാകരനില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കിയിരുന്നെങ്കിലും ഇയാള്‍ കൂടുതല്‍ പലിശ ആവശ്യപ്പെട്ടിരുന്നു. ഒന്നു രണ്ട് തവണ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരങ്ങളുണ്ട്.

 ഗുരുതര പരുക്ക്

ഗുരുതര പരുക്ക്

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അബ്ബാനിയയിലെ ട്വിന്റി ഫാര്‍മസി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാവിലെ വീട് തുറന്ന് അകത്ത് കയറുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗോപികയ്ക്ക് വയറിലും മുഖത്തും കാലിലും കുത്തേല്‍ക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഗോപികയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

 അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം

അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം

അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് പ്രതിയെ കുറിച്ച് വ്യക്തമാക്കാതിരുന്നതെന്ന് ബിജോയ് പറയുന്നു. എന്നാല്‍ നഴ്‌സിനെ കുത്തിയത് കൂടെ ജോലി നോക്കുന്ന പുരുഷ നഴ്‌സ് ആണെന്ന തരത്തില്‍ ഫേസ്ബുക്കില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ബിജോയ് പറയുന്നു.

 സുഷമ സ്വരാജ് ഇടപെട്ടു

സുഷമ സ്വരാജ് ഇടപെട്ടു

അബ്ബാസിയയില്‍ അടുത്ത കാലത്തായി ഇന്ത്യക്കാര്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മലയാളി നഴ്‌സിന് കുത്തേറ്റത്. ഇത് പ്രവാസി സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+