Get Updates
Get notified of breaking news, exclusive insights, and must-see stories!

7മാസത്തെ തടവ് ശിക്ഷയ്ക്ക് ജയിലില്‍ കിടന്നത് 3വര്‍ഷം, മോചനം കാത്ത് മലയാളി യുവാവ് സൗദി ജയിലില്‍

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് വര്‍ഷമായി ജയില്‍ മോചനം കാത്ത് മലയാളി.തിരുവനന്തപുരം മാളിക്കവിളാകം ഷമീര്‍ മഹദൂര്‍ ആണ് ദമാം ഫൈസിയ ജയിലില്‍ മോചനം കാത്ത് കഴിയുന്നത്. സൗദി അറേബ്യയിലെ അല്‍ കോബാറില്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ഷമീര്‍ ജയിലിലായത്.

വാഹനാപകടത്തില്‍ ആളപായം ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. വണ്ടിയ്ക്ക് സാരമായ കേടുപാടുകള്‍ പറ്റിയതിനെത്തുടര്‍ന്നാണ് ഷമീര്‍ ജയിലിലാകുന്നത്. ഏഴ് മാസം തടവും നൂറ്റമ്പത് ചാട്ടയിടിയും ദമാം കോടതി ശിക്ഷ വിധിച്ചു. വാഹനത്തിന്റെ നഷ്ടപരിഹാര തുകയായ 35000 സൗദി റിയാല്‍ (ഏകദേശം 5,60,000 ഇന്ത്യന്‍ രൂപ) ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ നിന്നും അയച്ചിരുന്നു. കിടപ്പാടം വിറ്റാണ് ഈ പണം നല്‍കിയത്.

Saudi

നഷ്ടപരിഹാരവും ശിക്ഷാവിധിയും കഴിഞ്ഞിട്ടും ഷമീര്‍ വര്‍ഷങ്ങളായി ജയിലില്‍ തന്നെയാണ്. പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ സ്‌പോണ്‍സര്‍ മൂന്ന് വര്‍ഷം മുന്‍പ് തന്നെ ജയില്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെങ്കില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകള്‍ ഏറെ അനിവാര്യമാണ്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരിയ്ക്കല്‍പ്പോലും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തന്റെ അടുക്കല്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്നെപ്പോലെ ഒട്ടേറെ മലയാളികള്‍ ശിക്ഷാകാലാവധി കഴിഞ്ഞും ജയിലില്‍ മോചനം കാത്ത് കഴിയുകയാണെന്നും ഷമീര്‍ പറയുന്നു. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+